
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ സജ്ജമാക്കുന്നത് 45 മാതൃകാ പോളിംഗ് ബൂത്തുകൾ. ഒരോ മണ്ഡലത്തിലും അഞ്ചു വീതം . മാതൃക പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ സ്വാഗതമെഴുതിയ പ്രത്യേക ബോർഡും ദിശാ സൂചക ബോർഡുകളും ഉണ്ടാകും. വോട്ടർമാരെ സഹായിക്കുന്നതിന് ഹെൽപ്പ് ഡെസ്‌ക്, ഇരിപ്പിടങ്ങൾ സജ്ജമാക്കിയ പന്തൽ, കുടിവെള്ള സംവിധാനം, പ്രത്യേക ശൗചാലയങ്ങൾ, സമ്മതിദായകർക്ക് അഭിപ്രായങ്ങൾ എഴുതി നിക്ഷേപിക്കുന്നതിന് പ്രത്യേകം ബോക്‌സ് എന്നിവയും സജ്ജമാക്കും. ഫസ്റ്റ് എയ്ഡ് ബോക്‌സ്, പ്രായമായവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുമായി വീൽ ചെയർ, ഇവരെ സഹായിക്കുന്നതിനായി എൻ.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം എന്നിവയും മാതൃകാ പോളിംഗ് ബൂത്തുകളുടെ പ്രത്യേകതയാണ്.