
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ തയ്യാറെടുപ്പുകളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷകർ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എം. അഞ്ജനയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
പൊതു നിരീക്ഷകരായ പ്രധാൻ യാദവ്, ആലിസ് വാസ്, പ്രദീപ് കുമാർ ചക്രവർത്തി, അമർപാൽ സിംഗ്, സന്ദീപ് കുമാർ, പൊലീസ് നിരീക്ഷകനായ ഹിമാൻഷുകുമാർ ലാൽ എന്നിവർ ക്രമീകരണങ്ങൾ വിലയിരുത്തി.
പൊലീസ് മേധാവി ഡി. ശിൽപ്പയും വിവിധ വകുപ്പുകളുടെ പ്രതിനിധികളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വിശദമാക്കി. സി വിജിൽ കൺട്രോൾ റൂമിലും മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ സ്‌ക്രീനിംഗ് സെല്ലിലും നിരീക്ഷകർ സന്ദർശനം നടത്തി.