പൊൻകുന്നം:ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഞ്ഞിരപ്പള്ളി മണ്ഡലം സ്ഥാനാർത്ഥി ഡോ.എൻ ജയരാജിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി മണ്ഡലത്തിലെ ജനപ്രതിനിധികളുടെ യോഗം നടന്നു. പൊൻകുന്നം വ്യാപാര ഭവനിൽ കൺവീനർ അഡ്വ.എം.എ. ഷാജി ഉദ്ഘാടനം ചെയ്തു.ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ. ശ്രീകുമാർ അദ്ധ്യക്ഷനായി. അഡ്വ.ഗിരീഷ് എസ്.നായർ,പി.എ .താഹ, അഡ്വ.സുമേഷ് ആൻഡ്രൂസ്,ടി .എൻ. ഗിരീഷ് കുമാർ, ഐ.എസ് രാമചന്ദ്രൻ, കെ.സേതുനാഥ്, മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഇടതുപക്ഷ സ്ഥാനാർത്ഥി എൻ. ജയരാജിനെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കാൻ യോഗം തീരുമാനമെടുത്തു.