hhh

കോട്ടയം: ബി.ഡി.ജെ.എസ് മത്സരിക്കുന്ന ഏറ്റുമാനൂർ സീറ്റ് ഏറ്രെടുക്കുമെന്ന് ബി.ജെ.പി. മദ്ധ്യമേഖല സെക്രട്ടറി ടി.എൻ. ഹരികുമാർ ഇന്നലെ പത്രിക സമർപ്പിച്ചു. ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി എൻ.ശ്രീനിവാസനും പത്രിക സമർപ്പിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ് ഇവിടെ പത്രിക പിൻവലിച്ചേക്കുമെന്നാണ് അറിയുന്നത്.

2006 ൽ കോട്ടയത്ത് മത്സരിച്ച ഹരികുമാർ എ.ബി.വി.പി ജില്ലാ സെക്രട്ടറിയായാണ് പൊതുപ്രവർത്തന രംഗത്ത് തുടക്കം. കോട്ടയം സി.എം.എസ് കോളേജ് യൂണിയൻ മാഗസിൻ എഡിറ്റർ, ജനറൽ സെക്രട്ടറി, കോട്ടയം നഗരസഭ കൗൺസിലർ, തിരുനക്കര മഹാദേവ ക്ഷേത്രം ഉപദേശ സമിതി മുൻ ജനറൽ സെക്രട്ടറി. തിരുനക്കര പകൽ പൂരത്തിന്റെ മുഖ്യ സംഘാടകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. രാഖിയാണ് ഭാര്യ. നിരഞ്ജന, സൗപർണിക, അനന്തനാരായണൻ എന്നിവരാണ് മക്കൾ.