പാലാ: വികസനം പാലായുടെ എല്ലാ മേഖലകളിലും എത്തിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി കാപ്പൻ പറഞ്ഞു. രാമപുരത്ത് യു.ഡി.എഫ് മണ്ഡലം കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മോളി പീറ്റർ അദ്ധ്യക്ഷത വഹിച്ചു.

ജോയി എബ്രാഹം, സജി മഞ്ഞക്കടമ്പിൽ, ബിജു പുന്നത്താനം, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോയി സ്‌കറിയാ, സി.ടി രാജൻ, വി.എ ജോസ്, തോമസ് ഉഴുന്നാലിൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, എം.പി കൃഷ്ണൻനായർ, ജോസ് താന്നിമല, ജീനസ് നാഥ്, സി.ജി വിജയകുമാർ, സുരേഷ് തറപ്പുകുഴി, കെ.കെ ശാന്താറാം, ജോഷി കുമ്പളക്കാട്ട്, മനോജ് ജോർജ്, റോബി ഊടുപുഴ, ലിസമ്മ മത്തച്ചൻ, സൗമ്യ സേവ്യർ, ആൽവിൻ ഇടമനശ്ശേരി, ബെന്നി കച്ചിറമറ്റം, ഷാജി ഇല്ലിമൂട്ടിൽ, ബെന്നി താന്നിയ്ക്കൽ, അനിത രാജു, കെ ജെ ദേവസ്യ, വിഷ്ണു, ബെന്നി കുളക്കാട്ടോലി എന്നിവർ പ്രസംഗിച്ചു.