കട്ടപ്പന: കട്ടപ്പനഇരട്ടയാർ റോഡിൽ കാറുകൾ കൂട്ടിയിടിച്ചു. യാത്രക്കാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30 ഓടെ നത്തുകല്ല് ഉപ്പുകണ്ടം ജംഗ്ഷനിലാണ് അപകടം. ഇടിഞ്ഞമലയിൽ നിന്ന് കട്ടപ്പനയ്ക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്ടിൽ അമിത വേഗത്തിലെത്തിയ ആൾട്ടോ കാർ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളുടെയും മുൻവശം തകർന്നു.