കാഞ്ഞിരപ്പള്ളി: കങ്ങഴ പഞ്ചായത്തിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ പത്തനാട് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കളായ ജാൻസ് കുന്നപ്പള്ളി, സുഷമ ശിവദാസ്, ഷെറിൻ സലിം ,ഒ.ജെ.വർഗ്ഗീസ്, നാസർ കങ്ങഴ എന്നിവർ സംസാരിച്ചു. തുടർന്ന്
പത്തനാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളും ഓട്ടോ, ടാക്സി തൊഴിലാളികൾ ,ലോഡിംഗ് തൊഴിലാളികൾ, പത്തനാട് റബർ കമ്പനി തൊഴിലാളികൾ എന്നിവരെ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. തുടർന്ന് പള്ളിക്കത്തോട്ടിൽ നടന്ന പഞ്ചായത്ത് കൺവൻഷനിലും പങ്കെടുത്തു.