പാലാ: ഹെഡ് പോസ്റ്റ് ഓഫീസിൽ ഇന്നു മുതൽ ഒരാഴ്ചത്തേക്ക് അടൽ പെൻഷൻ മേള നടത്തും. 18 മുതൽ 40 വയസ് വരെയുള്ളവർക്ക് പദ്ധതിയിൽ ചേരാം. പ്രായത്തിനനുസരിച്ച് ചെറിയ തുക പ്രതിമാസ പ്രീമിയം അടയ്ക്കണം. 60 വയസ് മുതൽ അയ്യായിരം രൂപ വരെ പ്രതിമാസ പെൻഷൻ ലഭിക്കും. നിക്ഷേപകന്റെ മരണശേഷം ജീവിത പങ്കാളിയ്ക്കും പ്രതിമാസ പെൻഷൻ ലഭിക്കും. രണ്ട് പേരുടെയും മരണശേഷം ബാക്കി മുഴുവൻ പണവും ഒരുമിച്ച് അവകാശിയ്ക്ക് ലഭിക്കും. ഫോൺ : 8281600409