പാലാ: കെ.പി.എം.എസ് മീനച്ചിൽ യൂണിയൻ വാർഷിക സമ്മേളനം 21, 22 തീയതികളിൽ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വീകരിക്കുന്ന നിലപാടുകളും സമ്മേളനത്തിൽ ചർച്ചചെയ്യുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 22ന് രാവിലെ 10.30ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയന്റെ 20 ശാഖകളിൽ നിന്നായി 400 പ്രതിനിധികൾ പങ്കെടുക്കുന്ന യോഗം പ്രമേയങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ നിന്നും കൊടിമര പതാക ജാഥകൾ 21ന് ആരംഭിച്ച് 22ന് രാവിലെ 10ന് സമ്മളനനഗരിയിൽ എത്തിച്ചേരും. യൂണിയൻ പ്രസിഡന്റ് മനോജ് കൊട്ടാരം അദ്ധ്യക്ഷത വഹിക്കും. പി.കെ രാജൻ, സാബു കാരശ്ശേരി, കെ.യു അനിൽ തുടങ്ങിയവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.യു അനിൽ, യൂണിയൻ പ്രസിഡന്റ് മനോജ് കൊട്ടാരം, സെക്രട്ടറിമാരായ രമേശ് മേക്കനാമറ്റം, ബാബു എറയണ്ണൂർ എന്നിവർ പ്രസംഗിച്ചു.