
പാലാ: യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. ബൂത്ത് മണ്ഡലംതല കൺവെൻഷനുകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രാമപുരം, മീനച്ചിൽ, തലപ്പലം മണ്ഡലം കൺവെൻഷനുകൾ ഇന്നലെ പൂർത്തീകരിച്ചു.
സ്ഥാനാർത്ഥി വിവിധ മേഖലകളിൽ വ്യക്തികളെ സന്ദർശിച്ചു. ഇതോടൊപ്പം സ്ഥാപനങ്ങളിലുമെത്തി. മേലുകാവ്, ഭരണങ്ങാനം, മൂന്നിലവ് മണ്ഡലങ്ങളിലെ കൺവെൻഷൻ ഇന്ന് നടക്കും. 4.30ന് മേലുകാവ് ബാങ്ക് ഹാളിൽ ചേരുന്ന കൺവെൻഷൻ ജോയി സ്‌കറിയ ഉദ്ഘാടനം ചെയ്യും. മൂന്നിലവിൽ ഫ്രാൻസീസ് കല്ലുപുരയ്ക്കാട്ടിന്റെ വസതിയിൽ 5ന് ചേരുന്ന കൺവെൻഷൻ പി.സി തോമസ് ഉദ്ഘാടനം ചെയ്യും. ഭരണങ്ങാനം മണ്ഡലം കൺവെൻഷൻ 5.30ന് പ്രവിത്താനത്ത് റോയി മുളകുന്നത്തിന്റെ വസതിയിൽ ജോയി എബ്രാഹം ഉദ്ഘാടനം ചെയ്യും.