കോട്ടയം: യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ താലൂക്ക് ഓഫീസിൽ വരണാധികാരിയായ പുഞ്ച സ്‌പെഷൽ ഡപ്യൂട്ടി കളക്ടർ മുൻപാകെ നാമനിർദ്ദേശ പത്രിക സമർച്ചു. എ.ഐ.സി.സി അംഗവും യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ കുര്യൻ ജോയിയുടെയും മുസ്ലീം ലീഗ് നേതാവ് ഫറൂക്ക് താഴത്തങ്ങാടിയുടെയും സാനിധ്യത്തിലായിരുന്നു പത്രികാ സമർപ്പണം.ഗാന്ധി സ്‌ക്വയറിൽ നടന്ന യോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി.