കോട്ടയം: കേരള ഇലക്ട്രിസിറ്റി വർക്കേഴ്‌സ് ഫെഡറേഷൻ പള്ളം ഡിവിഷൻ ജനറൽ ബോഡിയും യാത്ര അയപ്പ് സമ്മേളനവും സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖല ഒന്നാകെ സ്വകാര്യവത്കരിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര നയങ്ങൾക്ക് എതിരെ തൊഴിലാളികൾ ഒന്നിച്ച് സമരമുഖത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് ലാലിമോൻ സി.പി അദ്ധ്യഷത വഹിച്ച. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷാജി കുമാർ മുഖ്യ പ്രഭാഷണം നടത്തി .വിരമിച്ച സാബു കെ.കെ , സണ്ണി ഫിലിപ്പ് ,പിയേഴ്‌സൺ എൻ. ചാക്കോ , വർഗീസ് എൻ.കെ , അബ്ദുൾ സലാം എന്നിവർക്ക് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ. ബി. അനിൽ കുമാർ ഉപഹാരംനൽകി . പുതിയ അംഗങ്ങളെ ജില്ല സെക്രട്ടറി കെ.വി. നടരാജൻ സ്വീകരിച്ചു . വി.കെ. സന്തോഷ് കുമാർ, അജിത് സി മോഹൻ ,അഭയൻ കെ.ജെ ,ദേവസ്യ എം.എഫ് , ജിഷോർ കെ ഗോപാൽ എന്നിവർ സംസാരിച്ചു