jos

പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ. മാണിയുടെ പ്രചാരണം തുടരുന്നു. ചാമപ്പാറയിലെ ഇടതു യുവജന സംഘടനകളുടെ സംഗമത്തിലേക്ക് ജോസ് കെ. മാണിയെ വലിയ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്.

ഇന്നലെ അത്തിക്കുളത്ത് കുടുംബ സംഗമത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. കടനാട് പഞ്ചായത്തിലെ നീലൂരിൽ പ്രവർത്തിക്കുന്ന കപ്പ, ചക്ക സംഭരണ, വിഭവോദ്പാദന കേന്ദ്രം തൊഴിലാളികളുമായും സംവദിച്ചു. ഇന്ന് ഭരണങ്ങാനം, മീനച്ചിൽ പഞ്ചായത്തുകളിലും, ഉച്ചയ്ക്ക് ശേഷം പാലാ നഗരസഭ പരിധിയിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി പര്യടനം നടത്തും.