നെടുംകുന്നം: നെടുംകുന്നം മുസ്ലീം ജമാ അത്തിന്റെ കോവേലിയിലെ നേർച്ചപ്പെട്ടി തകർത്ത് മോഷണം. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വിശ്വാസികൾ നേർച്ച സമർപ്പിക്കാൻ എത്തിയപ്പോഴാണ് താഴ് തകർന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് ജമാഅത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇരുപതിനായിരത്തോളം രൂപ നഷ്ടമായതായി കണക്കാക്കുന്നു. സംഭവത്തിൽ പള്ളി ഭാരവാഹികൾ കറുകച്ചാൽ പൊലീസിൽ പരാതി നൽകി.