prameela

പാലാ: പ്രവർത്തകർക്ക് ആവേശമായി എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. പ്രമീളാദേവിയുടെ തിരഞ്ഞെടുപ്പ് പര്യടനം. ഇന്നലെ മുത്തോലി, മീനച്ചിൽ, എലിക്കുളം, കൊഴുവനാൽ, മൂന്നിലവ്, രാമപുരം പഞ്ചായത്തുകളിലെ എൻ.ഡി.എ കൺവെൻഷനുകളിൽ സ്ഥാനാർത്ഥി പങ്കെടുത്തു. രാമപുരം, കടനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ പ്രമുഖ വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു.കൺവെൻഷനുകളിൽ എൻ.ഡി.എ നേതാക്കളായ അഡ്വ.എസ് ജയസൂര്യൻ, ജി.രൺജിത്ത്, പ്രൊഫ.ബി.വിജയകുമാർ, ബിജുകുമാർ വൈക്കം, കമലമ്മ രാഘവൻ, ഷാജി പാലാ, തോമസുകുട്ടി എബ്രഹാം, മാഗി തോമസ്, സജീവ് കെ.കെ, പി.പി.നിർമ്മലൻ, ബിനീഷ് പി.ഡി., ശ്രീജ സരീഷ്, ജയപ്രകാശ് എലിക്കുളം തുടങ്ങിയവർ സംസാരിച്ചു.