ചെറുവള്ളി: ചെറുവള്ളി ദേവിക്ഷേത്രത്തിൽ മീനപ്പൂര ഉത്സവത്തിന് ഇന്നലെ കൊടിയേറി. തന്ത്രി താഴ്മൺമഠം കണ്ഠര് മോഹനരുടെ പ്രതിനിധി ആകാശ് കണ്ണൻ പോറ്റി കൊടിയേറ്റ് നിർവഹിച്ചു. മേൽശാന്തി മനോജ് നമ്പൂതിരി, കെ.എൻ.സുനിൽകുമാർ, എ.എച്ച്.ഹരീഷ് തുടങ്ങിയവർ സഹകാർമ്മികരായി.
ദേവസ്വം ബോർഡ് മുണ്ടക്കയം അസി.കമ്മീഷണർ ഒ.ജി.ബിജു, എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ആർ.രാജീവ്, സബ്ഗ്രൂപ്പ് ഓഫീസർ ജി.സനൽകുമാർ, ഉപദേശകസമിതി പ്രസിഡന്റ് ശശിധരൻ നായർ, സെക്രട്ടറി ഗോപാലകൃഷ്ണൻ നായർ, ഖജാൻജി സദാനന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി. 27നാണ് ആറാട്ട്.