കോട്ടയം: കേരള ജനതാപാർട്ടി പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിൽ ലയിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കോട്ടയം കൊമേഴ്സ്യൽ ബാങ്ക് എംപ്ളോയീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടക്കുന്ന ലയന സമ്മേളനം പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.ജെ.പി സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ അദ്ധ്യക്ഷത വഹിക്കും. ഫ്രാൻസിസ് സംക്രാന്തി,​ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ,​ ജോയി എബ്രഹാം തുടങ്ങിയവർ സംസാരിക്കും.