mundakayam-paalam

മുണ്ടക്കയം. കോട്ടയം, ഇടുക്കി ജില്ലാ അതിർത്തിലെ മുണ്ടക്കയം കല്ലേപാലം. രണ്ട് നിയമസഭാ മണ്ഡലങ്ങൾ. ഇപ്പുറം പൂഞ്ഞാർ. അപ്പുറം

പീരുമേട് മണ്ഡലവും.

ഇവിടെ രാഷ്ട്രീയ ചർച്ചകൾ വ്യത്യസ്തമാവുകയാണ്. കോട്ടയം ജില്ലയിലെ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്. ജനപക്ഷത്തിന്റെ പി.സി ജോർജ്ജും എൽ.ഡി.എഫിൽ കേരള കോൺഗ്രസ് എമ്മിലെ അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കലും, യു.ഡി.എഫിൽ കോൺഗ്രസിലെ അഡ്വ: ടോമി കല്ലാനിയും, എൻ.ഡി.എയിൽ ബി.ഡി.ജെ.എസി ലെ എം.പി സെന്നുമാണ് സ്ഥാനാർത്ഥികൾ. പൂഞ്ഞാർ നിയോജക മണ്ഡലത്തിന്റെ ഭാഗമായ മുണ്ടക്കയം ടൗണിലും പരിസരപ്രദേശങ്ങളിലും വലിയ പോസ്റ്റുകളും പ്രചാരണ ബോർഡുകളും നിറഞ്ഞുകഴിഞ്ഞു. എരുമേലി വിമാനത്താവളവും, കുടിവെള്ള പദ്ധതിയും മാലിന്യസംസ്‌കരണവുമാണ് ഇവിടുത്തെ പ്രധാന പ്രചാരണ വിഷയങ്ങൾ. എന്നാൽ മുണ്ടക്കയം ടൗണിൽനിന്ന് കല്ലേപാലം കയറിയിറങ്ങിയാൽ സ്ഥിതിയാകെ മാറും. സ്ഥാനാർഥികളും പോസ്റ്റുകളും പ്രചരണവും എല്ലാം വ്യത്യസ്തം. പീരുമേട് നിയോജക മണ്ഡലത്തിന്റെ ഭാഗമായ ഇവിടെ എൽ.ഡി.എഫിൽ സി.പി.ഐയിലെ വാഴൂർ സോമനും, യു.ഡി.എഫിൽ കോൺഗ്രസിൽ സിറിയക് തോമസും, എൻ.ഡി.എയിൽ ബി. ജെ.പിയിലെ ശ്രീനാഗരി രാജനുമാണ് സ്ഥാനാർത്ഥികൾ. തോട്ടം മേഖലയിലെ പ്രശ്‌നങ്ങളും, ടൂറിസവുമൊക്കെയാണ് ഇവിടെ ചർച്ചകളിൽ നിറയുന്നത്.