മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ടോമി കല്ലാനിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുണ്ടക്കയം മണ്ഡലം പ്രവർത്തക കൺവൻഷൻ ഇന്ന് രാവിലെ 11ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കെ.പി.സി.സി സെക്രട്ടറി അഡ്വ:പി.എ സലിം ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് നേതാക്കളായ റോയി മാത്യു കപ്പിലുമാക്കൽ, ചാക്കോച്ചൻ വെട്ടിക്കാട്ടിൽ, ഹാറൂൺ, സിജു കൈതമറ്റം, നൗഷാദ് ഇല്ലിക്കൽ എന്നിവർ പ്രസംഗിക്കും.