കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന്റെ മണ്ഡല പര്യടനം ഇന്ന് പള്ളിക്കത്തോട് പഞ്ചായത്തിൽ നിന്ന് ആരംഭിക്കും. പള്ളിക്കത്തോട് മുണ്ടൻ കവലയിൽ 2.30ന് മുൻ എം.പി പി.സി.തോമസ് പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് പളളിക്കത്തോട് പഞ്ചായത്തിൽ പ്രചരണം നടത്തും.
നാളെ മണിമല പഞ്ചായത്തിലും തുടർന്നുള്ള ദിവസങ്ങളിൽ വാഴൂർ, കങ്ങഴ,കാഞ്ഞിരപ്പള്ളി, ചിറക്കടവ്, നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിലും പര്യടനം നടത്തും. 30ന് വൈകുന്നേരം കറുകച്ചാലിൽ പര്യടനം സമാപിക്കും. ജോസഫ് വാഴയ്ക്കൻ ഇന്നലെ പൊൻകുന്നം നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു.