ചങ്ങനാശേരി : കോൺഗ്രസിൽ നിന്നു രാജിവച്ച ശാസ്ത്രവേദി മുൻ ജില്ലാ പ്രസിഡന്റ് ആർ.സലിംകുമാർ, കർഷക കോൺഗ്രസ് മാടപ്പള്ളി മണ്ഡലം മുൻ പ്രസിഡന്റ് ജോയി ഇടക്കരി തുടങ്ങി അൻപതോളം പ്രവർത്തകർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ. ജോബ് മൈക്കിളിന് വേണ്ടി പ്രവർത്തിക്കും. 29, 30 തീയതികളിൽ മണ്ഡലത്തിൽ വാഹനപ്രചരണ ജാഥ നടത്തുമെന്നും അറിയിച്ചു.