sasikumar

കട്ടപ്പന: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി നിർവാഹക സമിതി അംഗവുമായ ബാലഗ്രാം ശ്രീമന്ദിരത്തിൽ ശശികുമാർ (72) നിര്യാതനായി. കൊവിഡ് ബാധിച്ച് മൂന്നാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം കൊവിഡ് നെഗറ്റീവായെങ്കിലും പിന്നീട് ന്യുമോണിയ ബാധിച്ചു. വെള്ളിയാഴ്ച രാത്രി 11 ഓടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംസ്‌കരിച്ചു. ഭാരതിയമ്മയാണ് ഭാര്യ. മക്കൾ: വിഷ്ണു, ജിഷ്ണു.
കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ശ്രീമന്ദിരം ശശികുമാർ കെ.എസ്.യു. ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി. സെക്രട്ടറി തുടങ്ങി നിരവധി ചുമതലകളും പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബാലഗ്രാം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.