
കോട്ടയം: പതിനഞ്ചിൽക്കടവിൽ നിന്നാണ് ഇന്നലെ കോട്ടയം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രചാരണം തുടങ്ങിയത്. തുടർന്ന് കൊല്ലാട്, കടുവാക്കുളം, പൂവൻതുരുത്ത് ഭാഗങ്ങളിലെ വ്യാപാര സ്ഥാനപനങ്ങളിൽ വോട്ട് അഭ്യർത്ഥിച്ചു. വൈകിട്ട് പ്രേം പ്രകാശിന്റെ വസതിയിൽ സാഹിത്യപ്രവർത്തകരും തിരുവഞ്ചൂരിന്റെ സുഹൃത്തുക്കളും ഒത്തുചേർന്നു സുഹൃദ്സംഗമം നടത്തി. ജോയി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗം ബാബു കുഴിമറ്റം ഉദ്ഘാടനം ചെയ്തു. തുടർന്ന് കുമാരനല്ലൂർ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. വടവാതൂർ, അർത്യാകുളം ബൂത്തുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളിലും പങ്കെടുത്തു. എ.ഐ.സി.സി. സെക്രട്ടറി ഐവാൻ ഡിസൂസ ശാസ്ത്രി റോഡിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദർശിച്ച് വിജയാശംസകൾ നേർന്നു.