mons

കോട്ടയം : ശബരിമല വിഷത്തിൽ ഇടതുമുന്നണി നിലപാട് വിശ്വാസികളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കാതെയുള്ള സർക്കാരിന്റെ ഏതൊരു സമീപനവും വഞ്ചനാപരവും വ്യക്തതയില്ലാത്തതുമാണ്. നിലവിലെ കേസിൽ സുപ്രീം കോടതി അന്തിമവിധി പ്രസ്താവിച്ചശേഷം വിശ്വാസികളുമായി ചർച്ച നടത്തി വിധി നടപ്പാക്കുമെന്ന് നിരന്തരം ആവർത്തിക്കുന്ന മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. എൻ.എസ്.എസ് നിലപാടിനെ വിമർശിക്കുന്ന ഇടതുമുന്നണി നേതാക്കളുടെ പ്രതികരണങ്ങൾ സംസ്ഥാന സർക്കാരിന്റെ ഈ വിഷയത്തിലെ ഇരട്ടത്താപ്പ് വ്യക്തമാകുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.