
ഏറ്റുമാനൂർ: കാണക്കാരി താന്നിയ്ക്കൽ സക്കറിയാസ് തോമസ് (65-ബാബു താന്നിയ്ക്കൽ) നിര്യാതനായി. സ്വാതന്ത്ര്യസമരസേനാനി പരേതനായ ജോർജ് തോമസ് താന്നിക്കലിന്റെയും ഏലിയാമ്മ തോമസിന്റെയും മകനാണ്. ഏറ്റുമാനൂർ റോട്ടറി ക്ലബിന്റെ മുൻ പ്രസിഡണ്ടായിരുന്നു. ഭാര്യ: മേരിക്കുട്ടി സക്കറിയാസ്. മക്കൾ: പ്രഭ (ക്രൈസ്റ്റ് യൂണവേഴ്‌സിറ്റി, ഡൽഹി), രഘു (ഡെക്കാത്തലോൺ). മരുമകൻ: ജസ്റ്റിൻ (ഡൽഹി യൂണവേഴ്‌സിറ്റി). സംസ്‌കാരം ഇന്ന് വൈകുന്നേരം 4 ന് രത്‌നഗിരി സെന്റ് തോമസ് ദേവാലയത്തിൽ.