udf

ചങ്ങനാരേരി : കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടന്നത് അഴിമതി ഭരണമാണെന്നും ഇതിന് അറുതി വരുത്തണമെന്നും കെ.സി.ജോസഫ് എം.എൽ.എ പറഞ്ഞു. സ്വർണക്കള്ളക്കടത്തും, പിൻവാതിൽ നിയമനവും കേരളത്തിന്റെ സൽപ്പേര് കളഞ്ഞു കുളിച്ചെന്നും ഭരണമൊഴിയുമ്പോൾ എടുത്തുകാട്ടാൻ ഒരു വികസന നേട്ടവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ടൗൺ വെസ്റ്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയർമാൻ ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു.