പാലാ: എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ്.കെ.മാണിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പാലായിൽ പ്രചാരണത്തിനെത്തും.
നാളെ രാവിലെ 9ന് കൊട്ടാരമറ്റം കെ.എം.മാണി സ്മാരക മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റേഷനിൽ പ്രസംഗിക്കും.
മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടി വൻവിജയമാക്കാൻ എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി തീരുമാനിച്ചു. പ്രചാരണ സമിതി ചെയർമാൻ ഫിലിപ്പ് കുഴികുളം, സെക്രട്ടറി ലാലിച്ചൻ ജോർജ്, കൺവീനർ ബാബു.കെ ജോർജ്, അഡ്വ.ജോസ്. ടോം, ഔസേപ്പച്ചൻ തകിടിയേൽ, ബെന്നി മൈലാടൂർ, പീറ്റർ പന്തലാനി, നിർമ്മല ജിമ്മി ,ആന്റോ പടിഞ്ഞാറേക്കര ,ഡോ. ഷാജി ,പി.എം ജോസഫ്, ആർ.ടി മധുസൂധനൻ, അഡ്വ. സണ്ണി ഡേവിഡ്, പ്രൊഫ ലോപ്പസ് മാത്യു, അഡ്വ.വി.ടി തോമസ്, കുര്യാക്കോസ് ജോസഫ്, സിബി തോട്ടുപുറം, കെ.എസ്.രമേശ് ബാബു എന്നിവർ പ്രസംഗിച്ചു.