
പാലാ : കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുസർക്കാർ 5 വർഷംകൊണ്ട് കേരളത്തെ പിറകോട്ടാണ് നയിച്ചതെന്ന് മുൻ കേന്ദ്രമന്ത്രി പി.സി.തോമസ് കുറ്റപ്പെടുത്തി. കൃഷിക്കാർക്കും സാധാരണക്കാർക്കും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മൂന്നിലവിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ പാലായിലെ ഇപ്പോഴത്തെ എതിർ സ്ഥാനാർത്ഥിയുടെ വരവോടെയാണ് താൻ യു.ഡി.എഫ് കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്. തിരിച്ച് എത്താനായതിൽ ചാരിതാർത്ഥ്യമുണ്ട്. ചുരുങ്ങിയകാലംകൊണ്ട് മാണി സി കാപ്പന് ജനപ്രിയ എം.എൽ.എ ആകാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.