പാലാ : പാലാ മരിയസദനം ചാരിറ്റബിൾ ട്രസ്റ്റിലെ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന അന്തേവാസികൾക്ക് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും കോട്ടയം ജില്ലാ ഹോസ്പിറ്റലിൽ അധികൃതരുടെയും നേതൃത്വത്തിൽ ആദ്യഘട്ട കൊവിഡ് വാക്‌സിനേഷൻ നൽകി. ഡോ. ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഡോ ഏ. ഹരീഷ് കുമാർ,​ഡോ. ഗോകുൽ കുമാർ,​ ടിസ്സൺ മാത്യു,​ മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. 11 പുരുഷന്മാരും 47 സ്ത്രീകളും ഉൾപ്പെടെ 58 ഓളം അംഗങ്ങൾ വാക്‌സിനേഷൻ സ്വീകരിച്ചു.