കുമരകം: വടക്കുംകര ദേവീക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം നാളെ മുതൽ 27വരെ നടക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 6 മുതൽ ഗുരുപൂജ, ഗണപതിഹോമം. 27ന് രാവിലെ 10ന് കളഭാഭിഷേകം. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ തന്ത്രിയും മേൽശാന്തി ബിജു ശാന്തിയും കാർമ്മികത്വം വഹിക്കും. ചടങ്ങുകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുമെന്ന് പ്രസിഡൻ്റ് സോനുദേവ പണിക്കറും, സെക്രട്ടറി പ്രസന്നൻ ഈഴക്കാവും അറിയിച്ചു.