കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട നാളെ നടക്കും. ഇന്നാണ് ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വലിയ വിളക്ക്. രാവിലെ ഏഴരയ്ക്ക് ക്ഷേത്രത്തിൽ ശ്രീബലി എഴുന്നെള്ളിപ്പ്. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ മൂന്നു വരെ ഉത്സവബലി ദർശനം. വൈകിട്ട് ഒൻപത് മുതൽ രാത്രി 11 വരെ ദർശനപ്രാധാന്യമുള്ള വലിയവിളക്ക്. ഇന്ന് വൈകിട്ട് 5 മുതൽ സോപാനസംഗീതം. ആറിന് കീർത്തനാലാപനം, ഏഴു മുതൽ എട്ടരവരെ നാമഘോഷലഹരി, നാമാർച്ചന. രാത്രി എട്ടര മുതൽ ആനന്ദനടനം.
23ന് രാവിലെ ഏഴര മുതൽ ശ്രീബലി എഴുന്നെള്ളിത്ത്. ഉച്ചകഴിഞ്ഞ് രണ്ടിന് ഉത്സവബലി ദർശനം, രാത്രി പത്തിന് പള്ളിവേട്ട എഴുന്നെള്ളിപ്പ്. വൈകിട്ട് നാലിന് ഭക്തിഗാനസുധ, അഞ്ചു മുതൽ ആറുവരെ തിരുവാതിരകളി, ആറു മുതൽ എട്ടു വരെ നാദമഞ്ജരി. 24ന് രാവിലെ എട്ടിന് ആറാട്ട് എഴുന്നെള്ളിപ്പ്, പറവഴിപാട്. രാവിലെ എട്ടു മുതൽ പത്തു വരെ ക്ഷേത്രത്തിൽ പാണ്ടിമേളം. പത്തു മുതൽ പന്ത്രണ്ടുവരെ നെന്മാറ ബ്രദേഴ്‌സിന്റെ നാദസ്വരം. വൈകിട്ട് നാലിന് ആറാട്ട്കടവിലേയ്ക്ക് പുറപ്പാട്. ഈ സമയം ആറാട്ട് വഴികളിൽ പറ എടുക്കുന്നതല്ല. വൈകിട്ട് ആറിന് ആറാട്ട്, ഒൻപതരയ്ക്ക് ആറാട്ട് എതിരേൽപ്പ്, രാത്രി പത്തിന് കൊടിയിറക്ക്.