
ചങ്ങനാശേരി: എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ജി. രാമൻ നായരുടെ ഇന്നലത്തെ തിരഞ്ഞെടുപ്പ് പര്യടനം മാടപ്പള്ളി ഏഴോലിക്കലിൽ ആരംഭിച്ചു. എൻ. ഇ.എസ് ബ്ലോക്ക്, കരിക്കണ്ടം, പുന്നാംകുന്ന്, അഴകാത്തുപടി എന്നിവിടങ്ങൾ സന്ദർശിച്ചു . മാടപ്പള്ളി ഗ്രാമപഞ്ചായത്തംഗം വി.വി വിനയകുമാർ, ബി.ആർ. മഞ്ജീഷ്, പഞ്ചായത്ത് പ്രസിഡന്റ് മോഹൻ ദാസ് കെ, ബിനു, ബാലകൃഷ്ണൻ നായർ, ഹരി തുടങ്ങിയവർ പങ്കെടുത്തു. കുറിച്ചി പഞ്ചായത്തിൽ കേളൻ കവല, മാത്തൻകുന്ന് കോളനി എന്നിവിടങ്ങളിലും വാഴപ്പള്ളി പഞ്ചായത്തിൽ ചീരഞ്ചിറ, ഏനാചിറ എന്നിവിടങ്ങളിലും സന്ദർശനം നടത്തി. തുടർന്ന് വി.എസ്.എസ് ആസ്ഥാനമന്ദിരം സന്ദർശിച്ചു. ചങ്ങനാശേരി സർക്കാർ ഹൈസ്‌ക്കൂളിൽ സാക്ഷരതാ മിഷന്റെ തുല്യതാ പഠിതാക്കളെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. പെരുന്ന കക്കാട്ടുകടവ്, പുഴവാത്, കാക്കാം തോട്, പായിപ്പാട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പര്യടനം നടത്തുകയും തൃക്കൊടിത്താനം, ടൗൺ നോർത്ത് മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുക്കുകയും ചെയ്തു.