പാലാ: യു.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി നാളെ പാലായിലെത്തും. ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് പുഴക്കര മൈതാനത്തെ വേദിയിൽ പ്രസംഗിക്കുന്ന രാഹുൽഗാന്ധി മാണി.സി കാപ്പന് വേണ്ടി വോട്ട് അഭ്യർത്ഥിക്കും. യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉച്ചയ്ക്ക് 1ന് ആരംഭിക്കും. യു.ഡി.എഫ് ചെയർമാൻ പ്രൊഫ സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിക്കും. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ, പി.ജെ ജോസഫ്, കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജോഷി ഫിലിപ്പ്, പി.സി തോമസ്, ജോയി എബ്രാഹം, ജി.ദേവരാജൻ, സജി മഞ്ഞക്കടമ്പിൽ, സലീം.പി മാത്യു, സാജു.എം ഫിലിപ്പ്, സ്ഥാനാർത്ഥി മാണി.സി കാപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.