ummenchandi

അടിമാലി: ഇടുക്കിയിലെ ജനതയെ പൂർണ്ണമായും വിസ്മരിച്ച സർക്കാരാണ് പിണറായി വിജയന്റേതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ആനച്ചാലിൽ യു ഡി.എഫ് പ്രചരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബി.പി.ൽ റേഷൻ കാർഡ് ഉടമകൾക്ക് യു.ഡി.എഫ്.സർക്കാർ സൗജന്യമായി നൽകിയ അരി നിർത്തലാക്കിയ എൽ.ഡി.എഫ് സർക്കാരാണ് കിറ്റിന്റെ പേരിൽ വീമ്പിളക്കുന്നത്.സർവ്വേ ഫലങ്ങൾ ജനവികാരമല്ല പ്രതിഫലിപ്പിക്കുന്നത്. .യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ എം.ബി.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, ഇബ്രാഹിംകുട്ടി കല്ലാർ ,മാത്യു സ്റ്റീഫൻ, അഡ്വ: ജോയി തോമസ്, കെ.സുരേഷ് ബാബു, പി.വി .സ്‌ക്കറിയ, ഒ. ആർ.ശശി, ജോർജ് തോമസ്, ജി.മുനിയാണ്ടി, കെ.എസ്.സിയാദ്, പി.ആർ.സലിം കുമാർ, സാബു പരപരാകത്ത് സ്ഥാനാർത്തി ഡി. കുമാർ എന്നിവർ പ്രസംഗിച്ചു