vte

ചങ്ങനാശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ.ലാലിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഭവന സന്ദർശനങ്ങൾ തുടരുന്നു. നേതാക്കളും പ്രവർത്തകരും സ്വന്തം ബൂത്ത് പരിധിയിലെ വീടുകൾ കേന്ദ്രീകരിച്ചാണ് സന്ദർശനങ്ങൾ നടത്തിയത്. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ വിശദീകരിക്കുന്ന അഭ്യർത്ഥനയുമായിട്ടാണ് വീടുകയറിയത്. സ്ഥാനാർത്ഥി നിയോജക മണ്ഡലത്തിലെ അരാധനാലയങ്ങളിൽ എത്തി വോട്ട് അഭ്യർത്ഥിച്ചു. തെങ്ങണ സുവാർത്താ ചർച്ച്, കുറിച്ചി സെന്റ് ജോൺസ് ആൻഡ് സെന്റ് പോൾ ചാപ്പൽ, കുറിച്ചി വലിയ പള്ളി, മാർ ഇഗ്‌നേഷ്യസ് ക്നാനായ പള്ളി, വിവിധ പെന്തക്കോസ് പള്ളികൾ എന്നിവിടങ്ങളിൽ എത്തി വിശ്വാസ സമൂഹത്തിന്റെ പിന്തുണ തേടി. പിന്നീട് വിവിധ സംഘടകളുടെ യോഗങ്ങളിലും വൈകിട്ടു നടന്ന യു.ഡി.എഫ് കുടുംബ യോഗത്തിലും പങ്കെടുത്തു.