
കാഞ്ഞിരപ്പള്ളി: വെളിച്ചയാനി പുതിയാപറമ്പിൽ പി.ഡി കുര്യൻ (96 റിട്ട: അദ്ധ്യാപകൻ ഗ്രേസി മെന്മോറിയൽ ഹൈസ്‌കൂൾ പാറത്തോട് ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെളിച്ചയാനി ഫെറോന പള്ളി സെമിത്തേരിയിൽ.പരേതൻ പാറത്തോട് സർവീസ് സഹകരണ ബാങ്ക് സ്ഥാപകരിൽ ഒരാളും ദീർഘകാലം പ്രസിഡന്റുമായിരുന്നു. കോട്ടയം ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി അംഗം, കാഞ്ഞിരപ്പള്ളി സർക്കിൾ സഹകരണ യൂണിയൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ മോനി, അമ്പാറ നിരപ്പേൽ പെരുമ്പള്ളി കുടുംബാംഗം മക്കൾ: പരേതനായ ഡോ: ജോസ് കുര്യൻ, അഡ്വ. സെബാസ്റ്റ്യൻ കുര്യൻ, ഷാലി (മുൻ ഉദ്യോഗസ്ഥ ,ജില്ലാ സഹകരണ ബാങ്ക് കോട്ടയം) പരേതയായ മോളി, പരേതനായ ജയിംസ്, മരുമക്കൾ: പരേതയായ കൊച്ചുറാണി (തൃപ്പൂണിത്തറ) പരേതയായ മോളികുട്ടി (കൊടൈക്കനാൽ ) വിൻസെന്റ് മണ്ണനാൽ, ജോം ( ഇലഞ്ഞിക്കൽ മുറിഞ്ഞപ്പുഴ) ലിസമ്മ (കല്ലൂപ്പറമ്പിൽ തോട്ടക്കാട്).