
രാജകുമാരി: ബൈസൺവാലി ചൊക്രമുടിക്കു സമീപം കൊല്ലം സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇന്നലെ വൈകുന്നേരം 5 ന് ഗ്യാപ് റോഡിൽ നിന്നും ബൈസൺവാലിയിലേക്കു വരുമ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന കൊല്ലം ഭാരതിപുരം സ്വദേശികളായ വെങ്കാലവില മുഹമ്മദ് (24) ,സുമേഷ് ഭവനിൽ സൂരജ് (24), ഷഹീന മൻസിൽ ഷാനവാസ് (30) എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു.