
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക റെഡിയായി. 15,93,575 വോട്ടർമാരാണ് കോട്ടയം ജില്ലയിലുള്ളത്.  ഇതിൽ 7,78,117 പേർ പുരുഷൻമാരും 8,15,448 പേർ സ്ത്രീകളുമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട പത്തു വോട്ടർമാരുണ്ട്.
ഏറ്റവും കൂടുതൽ വോട്ടർമാരുള്ള നിയമസഭാ നിയോജക മണ്ഡലം പൂഞ്ഞാർ ആണ്. 1,89,091 പേർക്കാണ് ഇവിടെ വോട്ടവകാശമുള്ളത്. ഏറ്റവും കുറവ് വോട്ടർമാർ വൈക്കത്താണ്. 1,64,469 പേർ. പുരുഷ വോട്ടർമാരുടെ എണ്ണത്തിൽ മുന്നിൽ പൂഞ്ഞാറും ഏറ്റവും പിന്നിൽ കോട്ടയവുമാണ്. വനിതാ വോട്ടർമാർ കൂടുതലുള്ളത് കടുത്തുരുത്തിയിലും കുറവ് വൈക്കത്തുമാണ്. ജനുവരി 20ന് അവസാനിച്ച സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാർച്ച് ഒൻപതു വരെ അപേക്ഷ സമർപ്പിച്ചവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വോട്ടർമാരുടെ കണക്ക്
മണ്ഡലം, പുരുഷൻമാർ, സ്ത്രീകൾ  ആകെ എന്ന ക്രമത്തിൽ
പാലാ: 89,972 94,885 1,84,857
കടുത്തുരുത്തി:  91,949 95,775 1,87,725
വൈക്കം:  80,176 84,291 1,64,469
ഏറ്റുമാനൂർ:  82,085 85,948 1,68,034
കോട്ടയം: 79,830 85,431 1,65,261
പുതുപ്പള്ളി: 8,6042 89,914 1,75,959
ചങ്ങനാശേരി  82,581 88,914 1,71,497
കാഞ്ഞിരപ്പള്ളി  91,207 95,474 1,86,682
പൂഞ്ഞാർ  94,275 94,816 1,89,091