മുണ്ടക്കയം: മാലിന്യം തള്ളാനൊരിടം... രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മാലിന്യവുമായി ആളുകളെത്തും. ബാഗിലോ ചാക്കിലോ കരുതിയിരിക്കുന്ന മാലിന്യം റോഡരികിൽ തള്ളും. പിന്നെ സ്ഥലം വിടും. ഒടുവിൽ ദുരിതം നാട്ടുകാർക്കും വാഹനയാത്രികർക്കും. വരിക്കാനി വണ്ടൻപതാൽ പാതയിലൂടെ കടന്നുപോകുന്നവർ ദുർഗന്ധം മൂലം മൂക്കുപൊത്തി യാത്ര ചെയ്യുന്നത്. റോഡരിക് നിറയെ മാലിന്യം. പാതയുടെ വശങ്ങളിൽ കുമിഞ്ഞ് കൂടിയ മാലിന്യം വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ ഒരു മാസം മുൻപാണ് ജെ.സി.ബി ഉപയോഗിച്ച് നീക്കിയിരുന്നു.ഇപ്പോൾ പാതയുടെ മുക്കിലും മൂലയിലും മാലിന്യം കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. പാതയിലേ വിജനമായ പ്രദേശമായ ദേവയാനം ശ്മശാനത്തിന് സമീപമാണ് കൂടുതലായും മാലിന്യം തള്ളുന്നത്.

കാമറ സ്ഥാപിക്കണം

മുണ്ടക്കയം ടൗണിലേയ്ക്ക് ദൂരസ്ഥലകളിൽ നിന്ന് വരുന്ന വാഹന യാത്രക്കാർ പോലും വരിക്കാനി വണ്ടൻപതാൻ പാതയിലാണ് ഇപ്പോൾ മാലിന്യം തള്ളുന്നത്. മാലിന്യവുമായി എത്തുന്നവരെ കണ്ടെത്താൻ കാമറ നിരീക്ഷണം പാതയിൽ ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.