തിരുവാർപ്പ്: ഏറ്റുമാനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ നശിപ്പിച്ചതായി പരാതി.ചെങ്ങളം കൊച്ചുവീട്ടിൽകടവ് പാലത്തിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്.

കൊച്ചുകടവ് പാലത്ത് തോട്ടിൽ തള്ളിയ ഫ്‌ളക്‌സ് ബോർഡുകൾ യു.ഡി.എഫ് കോൺഗ്രസ് പ്രവർത്തകർ ചേർന്നു പുറത്തെടുത്തു. തുടർന്നു, ഇവ പാലത്തിൽ തന്നെ പുനസ്ഥാപിച്ചു. വ്യാപകമായി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും ഫ്‌ളക്‌സുകളും നശിപ്പിക്കുന്നതിനു പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.