കാഞ്ഞിരപ്പള്ളി: തനിക്ക് അവസരം ലഭിച്ചാൽ മണിമല കുടിവെള്ളപദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ പറഞ്ഞു. മണിമല പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ
പഴയിടത്തു നിന്നാരംഭിച്ച മണ്ഡല പര്യടനം റബർ ബോർഡ് കവലയിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ ജോസഫ് കുഞ്ഞ്, സി.വി.തോമസുകുട്ടി, അബ്ദുൽ അസീസ് ആലപ്ര, തോമസ് കുന്നപ്പള്ളി, ജയിംസ് കരോട്ടുപാറ സിബി വാഴൂർ, സാലു പി.മാത്യു,, റജി ചൂരപ്പടി, മിനി മാത്യു, ബാബു ജോസഫ് എന്നിവർ വിവിധ കോർണർ യോഗങ്ങളിൽ സംസാരിച്ചു.