പൊൻകുന്നം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കന്റെ പ്രചാരണത്തിന് യോഗം ചേർന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ് നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സേവ്യർ മൂലകുന്ന്, എ.ജെ ജോർജ്, കെ.കെ.ശരത്ചന്ദ്രബാബു, എം.എം.മാത്യു, സി.എം.സാമുവൽ, കെ.പി.സതീശ്കുമാർ, കെ.ജെ.ജോസഫ്, സി.ഡി.ദേവസ്യ, ജാൻസി ജോസഫ്, ഇ.ഡി.ആഗസ്തി തുടങ്ങിയവർ പ്രസംഗിച്ചു.