പൊൻകുന്നം:മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളിയിൽ വിജയം ഉറപ്പെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ.എൻ ജയരാജ് പറഞ്ഞു. പൊൻകുന്നത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ 5 വർഷം 986 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഡോ.എൻ ജയരാജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 25ന് കറുകച്ചാലിലും പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ 23ന് പൊൻകുന്നത്തും മന്ത്രി കെ.കെ. ശൈലജ കാഞ്ഞിരപ്പള്ളിയിലും സംസാരിക്കും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി 25ന് പള്ളിക്കത്തോട്ടിൽ പൊതുയോഗത്തിലും പങ്കെടുക്കും.
ഡോ.എൻ ജയരാജിന്റെ മണ്ഡല പര്യടന പരിപാടി 24ന് കങ്ങഴ പഞ്ചായത്തിൽ ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു. 25ന് പളളിക്കത്തോട്, 26ന് മണിമല, 27ന് കറുകച്ചാൽ, 28ന് വെള്ളാവൂർ, 29ന് കാഞ്ഞിരപ്പള്ളി, 30ന് നെടുംകുന്നം, 31ന് വാഴൂർ, ഏപ്രിൽ 3ന് ചിറക്കടവ് എന്നിങ്ങനെയാണ് പര്യടനം.