c-k-asha

വൈക്കം : വൈക്കം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ.ആശ മറവന്തുരുത്ത് പഞ്ചായത്തിൽ രണ്ടാംഘട്ട പര്യടനം പൂർത്തിയാക്കി. ഇന്നലെ രാവിലെ 7 ന് പാലാംകടവിൽ നിന്നാണ് കാൽനട പര്യടനം ആരംഭിച്ചത്. തുടർന്ന് മണലേൽ കോളനി, കൊച്ചുപുരയ്ക്കൽ കോളനി, ആലിൻചുവട്, ചുങ്കം, ഇടവട്ടം തുടങ്ങിയ പ്രദേശങ്ങളിൽ വോട്ടർമാരെ കണ്ടു. ഉച്ചയ്ക്ക് ശേഷം തറവട്ടത്ത് നിന്നാംരഭിച്ച പര്യനം ചെമ്മനാകരി, ടോൾ, മേക്കര എന്നീ മേഖലകൾ പിന്നിട്ട് വൈകിട്ട് കൊച്ചങ്ങാടിയിൽ സമാപിച്ചു. സി.പി.എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ.ശെൽവരാജ്, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി.രമ, വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ, പി.വി.ഹരിക്കുട്ടൻ, ബി.രാജേന്ദ്രൻ, ടി.എസ്.സാജു, മനു സിദ്ധാർത്ഥൻ, പി.ജി.ജയചന്ദ്രൻ, എസ്.അരുണകുമാർ, പി.എസ്.സുരേഷ് ബാബു, പി.വി.കൃഷ്ണകുമാർ, അമ്പിളി പ്രസന്നകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രീതി, മല്ലിക, സീമ ബിനു തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

ഇന്ന് തലയാഴം പഞ്ചായത്തിലാണ് സി.കെ.ആശയുടെ പര്യടനം. രാവിലെ 7.30ന് പുന്നപ്പൊഴിയിൽ നിന്ന് ആരംഭിക്കും.

സോനയുടെ പര്യടനം തലയോലപ്പറമ്പിൽ

യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ പി.ആർ. സോന ഇന്നലെ തലയോലപ്പറമ്പിലെ വിവിധ കേന്ദ്രങ്ങളിലും, കോളനികളിലും സന്ദർശനം നടത്തി. രാവിലെ പൊതി മേഴ്‌സി ജംഗ്ഷനിൽ നിന്നാരംഭിച്ച പര്യടനം മേഴ്‌സി ആശുപത്രി, കന്യാസ്ത്രി മഠം. കലവത്തുംകുന്ന് പള്ളി, തട്ടുമ്പുറം കോളനി, ചേമ്പാലക്കോളനി, തലപ്പാറ ജംഗ്ഷൻ, കാരാത്തറ കോളനി, എസ്തപ്പാൻ കോളനി, വെട്ടിക്കാട്ടുമുക്ക് , മനയത്താ​റ്റില്ലം, കാണാശ്ശേരി, കോലത്താർ,കോരിക്കൽ പഴമ്പട്ടിക്കോളനി, മാക്കോം, തേവലക്കാട്, വടയാർ , ഈരേത്ത്, പൊട്ടൻ ചിറ, വഴി തലയോലപ്പറമ്പിൽ സമാപിച്ചു. ജോയി കൊച്ചാനാപ്പറമ്പൻ, വി.​റ്റി. ജയിംസ്, അഡ്വ.പി.പി.സിബിച്ചൻ, ബഷീർ പുത്തൻ പുര, ശശിധരൻ വാളവേലിൽ, എം.ജെ.ജോർജ് , കെ.കെ.ഷാജി, തങ്കമ്മ വർഗ്ഗീസ്, വിജയമ്മ ബാബു, എം അനിൽ കുമാർ , പി.കെ.ജയപ്രകാശ്, നിസ്സാർ, ജോസ് വേലിക്കകം, സജി വർഗ്ഗീസ്, അനിത സുഭാഷ്, ചന്ദ്രിക, രാജു തറപ്പേൽ , തോമസ് ചിറയക്കുന്നേൽ, സിജോ തുടങ്ങിയവർ പങ്കെടുത്തു.

അജിതാ സാബുവിന്റെ പര്യടനം വടകരയിൽ

എൻ.ഡി.എ സ്ഥാനാർത്ഥി അജിതാ സാബു രാവിലെ വടകരയിൽ പര്യടനം നടത്തി ഉച്ചയ്ക്ക് 2ന് ലഡാക്ക് എംപി ജംയാങ് സെറിംഗ് നാംഗ്യാലിനൊപ്പം നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിലും തുടർന്ന് ബി.ജെ.പി, ബി.ഡി.ജെ.എസ് യുവജനവിഭാഗം പ്രവർത്തകരുടെ യോഗത്തിലും പങ്കെടുത്തു. തുടർന്ന് ബ്രഹ്മമംഗലം മേഖലയിൽ വോട്ടർമാരെ കണ്ടു. കെ.ആർ.രാജേഷ്, ലേഖ അശോകൻ, വി.ശിവദാസ്, ശങ്കർദാസ്, ഇ.ഡി.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.