ഏറ്റുമാനൂർ: ആർപ്പൂക്കര പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് പര്യടനം നടത്തി. സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് ഓരോ കേന്ദ്രത്തിലും സ്വീകരിച്ചത്. ആദ്യം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ പൊതുചടങ്ങിൽ പങ്കെടുത്ത സ്ഥാനാർത്ഥി, ഇവിടെ ഓട്ടോറിക്ഷാ ഡ്രൈവർമാരായ സുഹൃത്തുക്കൾക്കൊപ്പം സമയം ചിലവഴിച്ചു. ഇതുവഴി കടന്നു പോയ ആളുകളെയെല്ലാം സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തുന്ന തിരക്കിലായിരുന്നു. ആർപ്പൂക്കര പഞ്ചായത്തിലെ കസ്തൂർബ, പനമ്പാലം, തൊണ്ണങ്കുഴി ബാങ്ക്, പഞ്ചായത്ത് ഓഫിസ് പരിസരം, മാതക്കവല, തൊമ്മങ്കവല, കോതകിരി കോളനി, മണിയാപറമ്പ്, കരിപ്പൂത്തട്ട്, അത്താഴപ്പാടം കോളനി, കൊമരംകുന്ന് സി.എസ്.ഐ പള്ളി, അങ്ങാടി അഭയഭവൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സ്ഥാനാർത്ഥി പ്രദേശത്തെ പരമാവധി വീടുകളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിച്ചു.

മണ്ഡലപര്യടനം നാളെ മുതൽ


ഏറ്റുമാനൂർ: നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തുറന്ന വാഹനത്തിലെ മണ്ഡലപര്യടനം നാളെ മുതൽ നടക്കും. പ്രചാരണത്തിന്റെ ഭാഗമായി നാളെ ആർപ്പൂക്കര, നീണ്ടൂർ പഞ്ചായത്തുകളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തുക. 25ന് കുമരകത്തും തിരുവാർപ്പിലും, 26 അയ്മനത്തും സ്ഥാനാർത്ഥി പര്യടനം നടത്തും. 27 നും 28നും പര്യടനം ഉണ്ടാകില്ല. 29ന് അതിരമ്പുഴയിലും, 30ന് ഏറ്റുമാനൂരിലും പര്യടന പരിപാടികൾ നടക്കും.