
കോരുത്തോട് : കുടിയേറ്റ മേഖലയായ കോരുത്തോട്, പള്ളിപടി, മടുക്ക, കുഴിമാവ് , പനക്കച്ചിറ മേഖലകളിൽ സെബാസ്റ്റ്യൻ കുളത്തുങ്കലിന് വൻ വരവേല്പാണ് ലഭിച്ചത്. തന്നെ പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് വിജയിപ്പിച്ചാൽ ഈ മേഖലയിലെ കുടിവെള്ളക്ഷാമം, തകർന്ന റോഡുകൾ, വോൾട്ടേജ് ക്ഷാമം തുടങ്ങിയ അടിയന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കുളത്തുങ്കൽ വോട്ടർമാർക്ക് ഉറപ്പു നൽകി. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ആർ അനുപമ, ശുഭേഷ് സുധാകരൻ, കാഞ്ഞിരപളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗം അഞ്ജലി ജേക്കബ്, കോരുത്തോട് പഞ്ചായത്ത് അംഗങ്ങളായ സിനു മോൾ , ഗിരിജാ സുധീഷ്, ലതാ സുശീലൻ , ഷീബാ ഷിബു, കോരുത്തോട് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. എൻ.രാജേഷ്, സി.പി.എം കോരുത്തോട് ലോക്കൽ സെക്രട്ടറി പി. കെ സുധീർ , തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി വി.എൻ. പീതാംബരൻ , കെ.ടി. പ്രമദ്, കെ.ബി രാജൻ, സി കെ മോഹനൻ, പി എൻ ഹനീഫ, തോമസ് മാണി, സണ്ണി വെട്ടുകല്ലേൽ എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.