കോട്ടയം: എസ്.എൻ.ഡി.പി യോഗം ടൗൺ ബി ശാഖാ വിശേഷാൽ പൊതുയോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. ശാഖാ ആക്ടിംഗ് പ്രസിഡന്റ് സാം.എസ് അദ്ധ്യക്ഷത വഹിച്ചു . യൂണിയൻ കൗൺസിലർ പി.ബി ഗിരീഷ്, ശാഖാ പ്രസിഡന്റ് കെ.കെ ശശിധരൻ,പി.കെ.രാജേന്ദ്രപ്രസാദ് ,പ്രവീൺ കെ എന്നിവർ പ്രസംഗിച്ചു. യൂണിയൻ കമ്മിറ്റിയംഗമായി എസ്.ദേവരാജിനെ തിരഞ്ഞെടുത്തു . രണ്ടു കോടി ഇരുപത്തി രണ്ടു ലക്ഷം രൂപയുടെ ബഡ്ജറ്റ് സെക്രട്ടറി അവതരിപ്പിച്ചു. യൂണിയൻ വാർഷിക പ്രതിനിധികളെയും തിരഞ്ഞെടുത്തു