കുമരകം: കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ലോക ജലദിനം ആചരിച്ചു. റോട്ടറി ക്ലബുമായി ചേർന്നാണ് കെ.വി.കെ പരിപാടി സംഘടിപ്പിച്ചത്. കെ.വി.കെ. പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ജി ജയലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട കാത്തലിക്ക് കോളേജ് റിട്ട. പ്രൊഫ.ഡോ. എം.എസ് സുനിൽ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് റവന്യു ജില്ലാ കോർഡിനേറ്റർ ജിനു കെ പോൾ, ജില്ലാ ഗവർണർ ഡോ.തോമസ് വാവാനികുന്നേൽ , ജില്ലാ പ്രൊജക്ട് എച്ച് ടൂ ഓ ചെയർമാൻ സുധി ജബാർ എന്നിവർ പ്രസംഗിച്ചു.