പുതുപ്പള്ളി: പുതുപ്പള്ളി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിക്ക് കുരോപ്പടയിൽ ആവേശകരമായ സ്വീകരണം. രാവിലെ കുരോപ്പട ടൗണിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷം പഞ്ചായത്തിലെ പ്രധാന വ്യക്തികളെ നേരിട്ട് കണ്ട് അനുഗ്രഹംതേടി. തുടർന്ന് ഗവ: ആയൂർവേദ ആശുപത്രിയും, ശാന്തിഗിരി ആശ്രമവും സന്ദർശിച്ചു. പിന്നീട് അകലക്കുന്നം പഞ്ചായത്തിലെ പ്രധാന വ്യക്തികളേയും പ്രധാന സ്ഥാപനങ്ങളും സന്ദർശിച്ചു. വൈകുന്നേരം നടന്ന കുരോപ്പട പഞ്ചായത്ത് കൺവൻഷനിലും,വാകത്താനം ,മീനടം പഞ്ചായത്ത് കൺവൻഷനിലും എൻ.ഹരി പങ്കെടുത്തു.