pc-george

കോട്ടയം:ഒരു സ്ഥാനാർത്ഥി വന്നാൽ വോട്ട് ചോദിക്കാൻ അവകാശമില്ലെന്ന് ആരാ പറഞ്ഞേ? ഒടനെ കൂവും. നീയിവിടെ കൂവിക്കൊണ്ടിരിക്കും. ഞാൻ കാണിച്ചുതരാം. മെയ് രണ്ടാം തീയതി കഴിഞ്ഞാൽ ഞാൻ എം.എൽ.എയാണെന്ന് നീ ഓർത്തോ. നിന്റെ വോട്ട് ഇല്ലാതെ തന്നെ ഞാൻ എം.എൽ.എയായി

ഇവിടെ വരും. അപ്പൊ നീ കൂവണം. രണ്ടാം തീയതി... മനസിലായില്ലേ? അതോണ്ട് അങ്ങനെ പേടിപ്പിക്കരുത്.

സൗകര്യമുണ്ടെങ്കിൽ നീയൊക്കെ വോട്ട് ചെയ്താൽ മതി. മനസിലാക്കിക്കോ. ഇതാണോ രാഷ്ട്രീയം? ഇലക്ഷൻ കമ്മീഷനിൽ ഒരു പരാതി കൊടുത്താൽ നീയൊക്കെ ജയിലിൽ പോയി കിടക്കും. എന്റെ മര്യാദ കൊണ്ടാ അത് ചെയ്യാത്തെ. മനസിലായോ?

കൂവിയോടിച്ചാൽ ഓടുന്ന ഏഭ്യനല്ലെടാ ഞാൻ. നീയൊക്കെ മനസിലാക്കാൻ വേണ്ടി പറയുകയാ. ഏപ്രിൽ ആറാം തീയതി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനപക്ഷം സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുള്ളവന് തൊപ്പിയിൽ വോട്ട് ചെയ്യാം. വോട്ട് ചെയ്തില്ലേലും എനിക്ക് വിരോധമില്ല. മനസിലായല്ലോ?

എന്നെയാ പേടിപ്പിക്കുന്നെ. ഈരാറ്റുപേട്ടയിൽ ജനിച്ചുവളർന്ന ഞാൻ എവിടെ പോകാനാടാ? ഇവിടെത്തന്നെ കിടക്കും മനസിലായോ? നീയല്ല, ആര് തെറി പറഞ്ഞാലും ഓടുന്നവനല്ല ഞാൻ. ആര് കൂവിയാലും ഓടുന്നവനല്ല ഞാൻ. ഇതിനു മുൻപും കൂവിയിട്ടുണ്ട്. മനസിലായോ? ഇങ്ങനെ തന്നെ പോകും. മനസിലായോ? പിന്നേ.. വർത്താനം പറയുന്നു. പോടാ അവിടന്ന്...നീ ആരെ പേടിപ്പിക്കാൻ? സന്മനസുള്ളവർ.. എനിക്ക് വോട്ട് ചെയ്യണം എന്നഭ്യർത്ഥിച്ചുകൊണ്ട് എന്റെ എളിയ വാക്കുകൾ ഉപസംഹരിക്കുന്നു.. നന്ദി... നമസ്‌കാരം.'

ഈരാറ്റുപേട്ട യിൽ ഇനിയില്ലെന്ന് പി.സി

കൂക്കിവിളിയെ തുടർന്ന് ഈരാറ്റുപേട്ട നഗരസഭാ പരിധിയിലെ പ്രചാരണം അവസാനിപ്പിക്കുകയാണെന്ന് പി.സി. ജോർജ് എം.എൽ.എ ഫേസ് ബുക്ക് പോസ്റ്റിലൂടെ ഇന്നലെ അറിയിച്ചു. 'ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. എന്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ് മുനിസിപ്പാലിറ്റി പരിധിയിലെ തിരഞ്ഞെടുപ്പ് പ്രചാരണം നിറുത്തിയത്'. ഈരാറ്റുപേട്ട തീക്കോയ് പഞ്ചായത്തിൽ പ്രചാരണത്തിനെത്തിയ തന്നെ പ്രസംഗിക്കാൻ അനുവദിക്കാതെ എസ്.ഡി.പി.ഐ പ്രവർത്തകരാണ് കൂകി വിളിച്ചതെന്നും അദ്ദേഹം ആരോപിച്ചു.